2015, ഏപ്രിൽ 4, ശനിയാഴ്‌ച

Daliths in kerala and other communities -

                              ഡോക്ടർ .കെ .എം   പണിക്കർ ,കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ ,ചട്ടമ്പിസ്വാമികൾ തുടങ്ങിയവർ -സർപ്പാരാധന ,കുടുമ ,മരുമക്കത്തായം ഇവ ചൂണ്ടിക്കാട്ടി യും  ആയോധന കലയിലെ പൈതൃകം എടുത്തു പറഞ്ഞും  -പേരിലെ സാമ്യം കൊണ്ടും  -നാഗന്മാർ കേരള ത്തിൽ എത്തി നായരാ യതാണ് എന്നാണ് പറയുന്നത് .

എന്നാൽ രണ്ടു കൂട്ടരും തമ്മിൽ രൂപ സാദർശം  നന്നേ കുറവാണ്  .കുറ്റിപ്പുഴ  കൃഷ്ണപിള്ള യുടെ  പഠനത്തിൽ  ഇറാൻ  ഇറാക്ക് ഭാഗങ്ങളിൽ  നിന്നും - ആദ്യം  ശ്രീലങ്കയിലും പിന്നീട് കുറെ തലമുറകൾക്കു ശേഷം  കേരളത്തിലും എത്തിയവരാണ് ഈഴവർ എന്നും ,(തെങ്ങ്  കേരളത്തിൽ  എത്തിയത് അങ്ങനെ എന്നാണ് ഒരു വാദം ) .ഇടക്കിടെ ഉണ്ടാകുന്ന  വലിയ തീ പിടുത്തം (കാരണം എണ്ണ  തന്നെ ),കടുത്ത ഗോത്ര കലഹങ്ങൾ  ഇവയാണ് ഇത്തരം കുടിയേറ്റത്തിന് കാരണമായി പറയുന്നത് .ഏറക്കുറെ പൂർത്തിയായി  വരുന്ന ജീനോം  മാപ്പിംഗ് ഇതിനു  വ്യക്തമായ ഉത്തരം തരും എന്നുകരുതാം -ഇവിടെ ഒരുപടം ഇടാൻ വേണ്ടി ഗൂഗിൾ തിരഞ്ഞപ്പോ ൾ  നഗന്മാരുടെ പടം ധാരളംകിട്ടി , നായർ പടങ്ങളും ധാരാളമുണ്ട്  എനിക്ക് സന്തോഷമുള്ള വസ്തുത -വി.എസ് അച്യുതാനന്ദനും,തച്ചോളി ചന്തുവിലെ മമ്മൂട്ടിയുമാണ്‌   കേരളത്തിലെ നായർ പടങ്ങൾ എന്ന തിരയലിൽ കിട്ടുന്നത്, കാരണം  ഇവരെല്ലാം ഒരു വിഭാഗം ആണെന്നതുതന്നെ (ദയവായി  അതുകണുക  തിരുത്താൻ പറയരുതേ! )-കൂടുതൽ വിവരങ്ങളും മഹാനായ അംബദ്കരുടെ  ലാഹോർ  പ്രസംഗവും (നടക്കാതെ പോയത് ) അറിയാൻ  താഴെയുള്ള ബ്ലോഗിൽ ക്ലിക്ക് ചെയ്യുക

                                ജൈനമതം ഇവിടെ  എത്തിയപ്പോൾ അവർ പൂർണ സസ്യഭുക്കുകളും  എല്ലാ അതിക്രമങ്ങൾക്കും  എതിര് നിന്നവരും ആയതിനാൽ പരക്കെ  ബഹുമാനിതരായിരുന്നു -സംരക്ഷണത്തിനായി അവർ  കൂട്ടുപിടിച്ചത്  നായർ സാമുദായത്തെ ആയിരുന്നു (സാമുദായം എന്നപ്രയോഗം  കേരള നവോഥാന ത്തിന്റെ  സംഭാവനയാണ് എന്ന് ഓർക്കുക ) രാഷ്ട്രീയമായി  ക്ഷത്രിയ പദവിയും  സമുഹികമായി ശൂദ്ര പദവിയും നല്കി  ആര്യവൽക്കരണം  നടത്തിയത്‌ അവർ തന്നെ ആണെന്ന  സിറിയക്  പുല്ലപിള്ളി യുടെ പഠനം നമുക്ക് മുഖവിലക്ക് എടുക്കാം കാരണം അവർക്ക് അധികാരം നിഷിദ്ധമായിരുന്നു -നാടുവാഴി എന്ന പദവിക്ക്  രാജാവിന്റെ ശക്തി ഇല്ലാ എന്ന് അറിയുന്നത് ഇതുമായി ചേർത്ത് വായിക്കാം കേരളത്തിലെ നമ്പൂതിരി മാർ സസ്യ ഭുക്കുകളായത് ജൈനന്മാരുടെ മാന്യതയുടെയും  ആധികരികതയുടെയും ഒരംശം  ലഭിക്കുന്നതിനാണ് എന്നാണ് കരുതപ്പെടുന്നത് -അതിനുശേഷം ബുദ്ധമതവും ധാരാളം ക്ഷേത്രങ്ങളും ഇവിടെ സ്ഥാനം  പിടിച്ചു .സംഘം കൃതികളിൽ നിന്നും പ്രാചീന ലിഖിത ങ്ങളിൽ നിന്നും നമുക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട് .

                   ഇതിലുള്ള  തർക്കങ്ങൾ എന്താണെങ്കിലും  ഇവിടെ  മനുഷ്യവാസം ആരഭിച്ചതും ,കൃഷി സ്ഥലങൾ വികസിപ്പിച്ചതും ദളിതർ  തന്നെയാണ്  എന്നത് തർക്കമറ്റ  വസ്തുതയാണ് .ചാത്തൻ കരി ,കുമരൻ കരി ,പാണ്ടൻ കരി തുടങ്ങി  കരികൾ (നിലം ,കലപ്പ ).ജാതി വ്യവസ്ഥ അടിസ്ഥാന മാക്കിയ ഹിന്ദു മതത്തിന്റെ  ഗ്രഹാതുരത്വം  നമ്പൂതിരിമാരിൽ ഒരുവിഭാഗത്തിനു അവകാശപ്പെടാവുന്നതാണ് - അടിമച്ച ങ്ങലയുടെ പഴക്കം പറഞ്ഞു അഭിമാനിക്കുന്നതിലെ അപഹാസ്യത സഹോദരൻ  അയ്യപ്പൻ  ശരിക്കും  കളിയാക്കിയതാണ് . മാനവവംശം  ഒന്നാകെ  ഒറ്റ ജനിതക പൈതൃകം ഉള്ളതാണെന്നും  99.9  ശതമാനം  ഒന്നുപോലയും അതോടൊപ്പം  ഓരോവ്യക്തിയും  വ്യത്യസ്തരും ആണ് , എന്ന  അറിവ്  മാനവികതയുടെ പുതിയ മാനവും ഉണർവും  ഇന്നു ലോകത്തിനു നല്കിയിട്ടുണ്ട് . അതുകൊണ്ടുതന്നെ -അതിനെതിരായ ഭികരവാദവും വിഘടന വാദവും ലോകമെമ്പാടും വിവിധ രൂപങ്ങളിൽ ശക്തമാണ് -തിരിച്ചറിവ് എന്ന ആയുധത്തിന് മാത്രമാണ് എന്തെങ്കിലും ചെയ്യാനാവുന്നത് . മാനവ സംസ്കൃതി ഇന്നും അതിന്റെ വളർച്ചയുടെ പ്രാരംഭത്തിൽ മാത്രമാണ് എന്ന്   കാൾ പൊപ്പർ  ചൂണ്ടിക്കാണിച്ചത്  ഇനിയും  എത്രയോ തലമുറകൾക്ക് -കോടി ക്കണക്കിന് ജീവജാലങ്ങൾക്ക് ആവാസ ഭുമിയാകണ്ട  മണ്ണും പ്രകൃതിയുമാണ് നാം മത്സരിച്ച് ചൂഷണം ചെയ്യുന്നത്  എന്നുകാണി ക്കാൻ വേണ്ടി യാണ് ("open society and its enemies"Karl popper)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ